1
വില്ലേജ് ഓഫീസർമാരുടെ ശമ്പളം വെട്ടിക്കുറച്ച ഉത്തരവിനെതിരെ കരിദിനം ആചരിച്ച റവന്യൂ ജീവനക്കാർ കളക്ട്രേറ്റിൽ നടത്തിയ പ്രതിഷേധ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര : പത്താം ശമ്പളക്കമ്മീഷൻ സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാർക്ക് അനുവദിച്ച ശമ്പളം വെട്ടിക്കുറച്ച സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കരിദിനം ആചരിച്ചു. വില്ലേജ് ഓഫീസർമാർ നിലവിൽ കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് സർക്കാർ സ്വീകരിച്ച ഈ നിലപാട് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി.എ. അനീഷ് പറഞ്ഞു. കളക്ടറേറ്റിൽ നടന്ന റവന്യൂ ജീവനക്കാരുടെ പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു രാജൻ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, കെ.ആർ.ഡി.എസ്.എ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, ജില്ലാ കമ്മിറ്റിഅംഗം എ.ജി. അനിൽകുമാർ, ബ്രാഞ്ച് പ്രസിഡന്റ് എം.സി. ഷൈല, സെക്രട്ടറി സജു ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മറ്റ് താലൂക്കുകളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.കെ.എം. ബഷീർ, സംസ്ഥാന കമ്മിറ്റിഅംഗം കെ.കെ. ശ്രീജേഷ്, ജില്ലാ പ്രസിഡന്റ് സി. ബ്രഹ്മഗോപാലൻ, ഒ.ജി. സജിമോൻ, അബു സി രഞ്ജി, ഇ.പി. പ്രവിത, സി.എം. സുജിത്ത്, ഡിവൈൻ സി ബെനഡിക്ട് എന്നിവർ സംസാരിച്ചു.