കുറുപ്പംപടി: കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്യത്തിൽ നടപ്പിലാക്കുന്ന ഹരിതസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാവുംപുറം കാവുങ്ങപാടത്ത് നെൽകൃഷി ആരംഭിച്ചു എൽദോസ് കുന്നപ്പിള്ളി
എം.എൽ.എ ഞാറുനടൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസ്, ഭരണ സമിതിയംഗങ്ങളായ പി.പി അൽഫോൻസ്, ആന്റു ഉതുപ്പാൻ, സാജു ജോസഫ്, അജി മാടവന, സി ജെ റാഫേൽ, പി വി മനോജ്, ജോർജ് ചെട്ടിയാക്കുടി, അജിത മുരുകൻ, ബാങ്ക് സെക്രട്ടറി പി.ഡി പീറ്റർ എന്നിവർ പങ്കെടുത്തു.