തൃക്കാക്കര: അതിർത്തിയിൽ വീരമൃത്യു വരിച്ച ഭാരതത്തിന്റെ ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കാക്കനാട് ജംഗ്ഷനിൽ തൃക്കാക്കരയിലെ വിവിധ ക്ഷേത്ര സംഘടനകളുടെ നേതൃത്വത്തിൽ ധീര സൈനികരുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.പരിപാടിയിൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി എം.സി അജയകുമാർ, വി.എച്ച്.പി തൃക്കാക്കര പ്രഖണ്ഡ് പ്രസിഡന്റ് എസ്.മോഹനൻ നായർ, ഹിന്ദു ഐക്യവേദി മുനിസിപ്പൽ പ്രസിഡന്റ് പി .രാജീവൻ,ബി.എം .എസ് മുനിസിപ്പൽ സെക്രട്ടറി.സി.വിശ്വനാഥൻ,ബി .ജെ .പി മണ്ഡലം വൈ. പ്രസിഡന്റ് സജീവൻ കരിമക്കാട്,മുനിസിപ്പൽ കൺവീനർ സി.ബി.അനിൽകുമാർ, ഏരിയ പ്രസിഡന്റുമാരായ രതീഷ് കുമാർ, ബിനു മോൻ, വിവിധ ക്ഷേത്ര സംഘടനകളുടെ കുമാർ.സി, രമേശൻ, സുനിൽ തുടങ്ങിയവർ പങ്കെടുത്തു.