cpi
സി.പി.ഐ ആയവന ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലയ്ക്ക് ഒരു ടെലിവിഷൻ പദ്ധതിയുടെ ഭാഗമായി മണപ്പുഴ മാസ് ലൈബ്രറിക്ക് മണ്ഡലം അസി.സെക്രട്ടറി ജോളി പൊട്ടയ്ക്ക്ൽ ലൈബ്രറി പ്രസിഡന്റ് എൻ.സി ജോഷിക്ക് ടെലിവിഷൻ കൈമാറുന്നു

മൂവാറ്റുപുഴ: സി.പി.ഐ ആയവന ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലയ്ക്ക് ഒരു ടെലിവിഷൻ പദ്ധതിയുടെ ഭാഗമായി മണപ്പുഴ മാസ് ലൈബ്രറിയ്ക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനു വേണ്ടി ടെലിവിഷൻ കൈമാറി. സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം അസി.സെക്രട്ടറി ജോളി പൊട്ടയ്ക്ക്ൽ ലൈബ്രറി പ്രസിഡന്റ് എൻ.സി .ജോഷിക്ക് ടെലിവിഷൻ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി ഷിവാഗോ തോമസ്, ലോക്കൽ കമ്മിറ്റി മെമ്പർമാരായ എൻ.കെ പുഷ്പ ,സാജു മലേകുടിയിൽ , കെ.ആർ രാജൻ, ജിജി ജോസഫ്, കമ്പനിപ്പടി ബ്രാഞ്ച് സെക്രട്ടറി സജീവ് വെട്ടിയാങ്കൽ, ബ്രാഞ്ച് മെമ്പർ സജി മാങ്കുടി, ലൈബ്രറി സെക്രട്ടറി വി.എൻ.ഷൺമുഖം, ലൈബ്രറേറിയൻ എൽ.ജെയിൻ എന്നിവർ പങ്കെടുത്തു .