ആലുവ: ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. മഹാത്മാഗാന്ധി സ്‌ക്വറിൽ നടന്ന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ ആദരാഞ്ജലികൾ അർപ്പിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ യൂത്ത് കോൺഗ്രസ് സെക്രട്ടറി ജെബി മേത്തർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, ജില്ലാ സെക്രട്ടറിമാരായ എം.എ. ഹാരിസ്, അബ്ദുൾ റഷീദ്, കെ.എസ്. മുഹമ്മദ് ഷഫീക്ക്, എം.എ.കെ. നജീബ്, അൽ അമീൻ, മുഹമ്മദ് ഷാഫി, ജോണി ക്രിസ്റ്റഫർ, പോൾ പി. സേവ്യർ, കിരൺ കുണ്ടാല, അനുപ് ശിവശക്തി എന്നിവർ നേതൃത്വം നൽകി.