അങ്കമാലി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ വൈദ്യുതി വിളക്ക് അണച്ച് പ്രതിഷേധിക്കും.അമിത ചാർജ് രേഖപ്പെടുത്തിയ കെ.എസ്.ഇ.ബി ബില്ലുകൾ പിൻവലിക്കുക,താരിഫ് റേറ്റ് കാലോചിതമായി പരിഷ്‌കരിക്കുക,ഫിക്‌സഡ് ചാർജ് നിർത്തലാക്കുക, മീറ്റർ റീഡിംഗ് മാസം തോറും എടുക്കുക,ലോക്ഡൗൻ മുഖാന്തിരം കടകൾ അടച്ചിട്ട സമയത്തെ വൈദ്യുതി ചാർജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി എല്ലാ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുൻപിൽ സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ ധർണയുടെ ഭാഗമായി തുറവൂർ യൂണിറ്റിൽ ഇന്ന് വൈകീട്ട് 7 മണി മുതൽ 7 :15 വരെ കടകളിലെ ലൈറ്റുകൾ അണച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. യൂണിറ്റ് പ്രസിഡന്റ് ഏല്യാസ് താടിക്കാരൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും.