മൂവാറ്റുപുഴ: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിലും അമിതവൈദ്യുതി ബില്ലിലും പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം) മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.ജെ. ജോർജ് നമ്പ്യാപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, ബേബി വട്ടക്കുന്നേൽ, ടോം കുര്യാച്ചൻ, അജാസ് പായിപ്ര, ജേക്കബ് ഇരമംഗലത്ത്, മാനുവൽ മാനയ്ക്കൽ, ലോറൻസ് പോത്താനിക്കാട്, എ.വി. പോൾ പോത്താനിക്കാട്, ടിബിൻ തങ്കച്ചൻ എന്നിവർ സംസാരിച്ചു.