അങ്കമാലി :പെട്രോളിന്റെയും ഡീസലിന്റെയും വിലവർദ്ധനവ് അംഗീകരിക്കുവാൻ കഴിയുകയില്ലെന്ന് കേരള കോൺഗ്രസ് (എം ) ഉന്നതാധികാര സമതിയംഗം മുൻ എം.പി.കെ ഫ്രാൻസിസ് ജോർജ് പറഞ്ഞു. പെട്രോൾ ,ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം ) അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കൊവിഡ് 19 പടരുന്ന ഈ സമയത്ത് നാട്ടിൽ എത്തുവാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികളെ നാട്ടിൽ എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ഫ്രാൻസീസ് ജോർജ് പറഞ്ഞു. സമ്മേളനത്തിൽ കേരള കോൺഗ്രസ് (എം ) അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ബേബി വി മുണ്ടാടൻ അദ്ധ്യക്ഷത വഹിച്ചു . വാവച്ചൻ പൈനാടത്ത് ,പി സി വർഗീസ് ,തങ്കച്ചൻ ആലപ്പാട്ട് ,സി പി ദേവസി , ജന്റോവർഗീസ് ,സെബാസ്റ്റൻ പൈനാടത്ത് ,പി.വി വർഗീസ്, ജിൽജി ജോസഫ് ,ഫ്രാൻസിസ് മേനാച്ചേരി, എം എ ഉറുമീസ് ,അഡ്വക്കേറ്റ് ബോബി പൗലോസ് ,ഒ എ മാത്യു ,തോമസ് പഞ്ഞിക്കാരൻ ,വർഗീസ് വാഴപ്പിളളി തുടങ്ങിയവർ പ്രസംഗിച്ചു.