bank
വിദ്യാർത്ഥികൾക്ക് പേഴയ്ക്കാപ്പിള്ളി മർച്ചന്റ്സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന സ്മാർട് ഫോണിന്റെ വിതരണാേദ്ഘാടനം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ.കബീർ നിർവഹിക്കുന്നു

മൂവാറ്റുപുഴ : സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഓൺലൈൻ പഠനത്തിന് വിഷമിക്കുന്ന വിദ്യാർത്ഥികൾക്ക് പേഴയ്ക്കാപ്പിള്ളി മർച്ചന്റ്സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. മൂവാറ്റുപുഴ എം.ഐ.ഇ.ടി ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എ. കബീർ വിതരണോദ്ഘാടനം നടത്തി. വിവിധ സ്കൂളുകളിലെ ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾക്കാണ് ഫോണുകളും ടെലിവിഷനുകളും നൽകിയത്. ബാങ്ക് സെക്രട്ടറി അമൽരാജ്, എം.ഐ.ഇ.ടി മാനേജർ വി.എം. മുഹമ്മദ്, പ്രിൻസിപ്പൽ സബാഹ്, ഹെഡ്മിസ്ട്രസ് ബിജിനകരീം, അഷറഫ് എവറസ്റ്റ്, ജോബി ജോസഫ് , ടി.എം.മൂസ, വിദ്യാധനേഷ്, റഹ്മാബീവി, മുഹിയദീൻ തുടങ്ങിയവർ സംസാരിച്ചു.