dharna
കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതിനെതിരെ കർഷകമോർച്ച ആലുവ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധർണ ബി.ജെ.പി ജില്ലാ സെക്രട്ടറി സജികുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതിനെതിരെ കർഷകമോർച്ച ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ബി.ജെ.പി ജില്ലാ സെക്രട്ടറി സജികുമാർ ഉദ്ഘാടനം ചെയ്തു. മോർച്ച മണ്ഡലം പ്രസിഡന്റ് കെ.ആർ. രെജി അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, വൈസ് പ്രസിഡന്റ് എ.സി. സന്തോഷ്‌കുമാർ, കർഷകമോർച്ച ജനറൽ സെക്രട്ടറി ഒ.സി. ഉണ്ണിക്കൃഷ്ണൻ, പി.ആർ. പ്രസന്നകുമാർ, സുനിൽ ജയിംസ്, എ.എസ്. സലിമോൻ എന്നിവർ സംസാരിച്ചു.