തൃപ്പുണിത്തുറ: ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന് ഉദയംപേരൂർ ഫിഷറീസ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചുവെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് ഡി.എം.ഒ അറിയിച്ചു. ഒരു ഡോക്ടറെ ഇതിനായി ചുമതലപ്പെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.ആശുപത്രിക്ക് അടുത്ത് താമസിക്കുന്ന യുവതിയാണ് കൈക്കുഞ്ഞുമായി ആശൂപത്രിയിൽ എത്തിയത് കുഞ്ഞിന് വിറയലും പനിയുമുണ്ടായിരുന്നു. എന്നാൽ മാതാവിന് മാസ്ക് ഇല്ലാത്തതിനാൽ ഇവരെ ആശുപത്രിയിൽ കയറ്റാതെ എറെ നേരം മെഡിക്കൽ ഓഫിസർ പുറത്തു നിർത്തുകയും പ്രാഥമിക ചികിത്സ പോലും നിഷേധിച്ചുവെന്നുമാണ് കുട്ടിയുടെ പിതാവ് മിഥുൻ ഡി.എം.ഒയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്.സംഭവത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശൂപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു.