youth
യൂത്ത് അഗ്രോമിഷൻ പദ്ധതി ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന യൂത്ത് അഗ്രോമിഷൻ പദ്ധതിയുടെ കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം കോട്ടപ്പടിവാക്കുംഭാഗം പാടശേഖരത്തിൽ വിത്ത് വിതച്ച് ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ തരിശ് നിലങ്ങളും യുവജനങ്ങളെ കണ്ടെത്തി കൃഷി ചെയ്യുമെന്നും എം.പി. സൂചിപ്പിച്ചു. കോട്ടപ്പടി മണ്ഡലം സെക്രട്ടറി എം.കെ എൽദോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ജി.ജോർജ്ജ്, എം.എസ് എൽദോസ് ,എം.കെ.വേണു, അനൂപ് കാസിം, ഷെമീർ പനയ്ക്കൽ, പ്രിൻസ് വർക്കി, എൽദോസ് കീച്ചേരി തുടങ്ങിയവർ പങ്കെടുത്തു.