tv
ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിലെ 5 നിർധന വിദ്യാർത്ഥികൾക്കുള്ള ടി.വി സെറ്റുകൾ ബാങ്ക് ഒഫ് ഇന്ത്യ റിട്ടയേർഡ് ഉദ്യോഗസ്ഥർ നൽകുന്നു

വൈപ്പിൻ: ബാങ്ക് ഒഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെയും റിട്ടയേർഡ് ഉദ്യോഗസ്ഥരുടെയും സാംസ്‌കാരിക സംഘടനയായ ബി.ഒ.ഐ.എസ്.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെറായി എസ്.എം.എച്ച്.എസ്. സ്‌കൂളിലെ അഞ്ചു നിർധനരായ വിദ്യാർത്ഥികൾക്ക് പഠനത്തിനായുള്ള ടെലിവിഷനുകൾ നൽകി. ബാങ്ക് ഉദ്യോഗസ്ഥരായ ശ്രീജിത്ത് മേനോൻ, ഗോകുൽ, നിഷാന്ത്, വെങ്കിട്ടക്കൃഷ്ണൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് എ.ജി.ജെയ്‌സി, അദ്ധ്യാപകരായ ടി.എ.ബാബുരാജ്, ജി.പ്രദീപ്, ടി.എസ്.ബിനു, പി.യു.ജയ എന്നിവർ പങ്കെടുത്തു.