വൈപ്പിൻ: നായരമ്പലം നെടുങ്ങാട് തേയ്ക്കാനത്ത് തോട് നിലത്തിൽ പൊക്കാളി നെൽവിത്ത് വിതച്ചു.
ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പൂജ വി. നായർ, അസിസ്റ്റന്റുമാരായ രജിതകുമാരി, ബാനർജി, ബാബു കർഷകനായ സുരേഷ് കൈതവളപ്പിൽ എന്നിവർ പങ്കെടുത്തു. സർക്കാർ കർഷകർക്ക് അടിസ്ഥാനസൗകര്യം ഒരുക്കിക്കൊടുക്കണമെന്നും പൊക്കാളികൃഷിയെ നിലനിർത്തുന്നതിന് വരുന്ന ചെലവിന്റെ 50ശതമാനം സബ്‌സിഡിയായി നൽകണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഈ മേഖലയിൽ ഉറപ്പാക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നും ഒരുലക്ഷം യുവകർഷക സമിതി സംസ്ഥാന പ്രസിഡന്റ് കെ. ബി. സജീവ് ആവശ്യപ്പെട്ടു.