കിഴക്കമ്പലം: മലയിടംതുരുത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷവും ഒ.പി വിഭാഗത്തിന്റെ പ്രവർത്തനം തുടരുന്നതിന് ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. കൊവിഡിന്റെയും മഴക്കാല രോഗങ്ങളുടെയും സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്ന് ബ്ലോക്ക് പ്രസിഡന്റ് നൂർജഹാൻ സക്കീർ, മെഡിക്കൽ ഓഫിസർ ഡോ.എ.വി.മോഹനചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി എന്നിവർ അറിയിച്ചു.