കോതമംഗലം: ഭാരതീയ ദളിത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മ അയ്യങ്കാളിയുടെ ചരമവാർഷികദിനാചരണം മുനിസിപ്പൽ മുൻ ചെയർമാൻ സിജു എബ്രാഹം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ശശി കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. റോയി.കെ.പോൾ, പ്രിൻസ് വർക്കി, കെ.പി. കുര്യാക്കോസ്, എം.വി. റെജി, എ.ആർ. സന്തോഷ്, അനിൽ രാമൻ തുടങ്ങിയവർ പ്രസംഗിച്ചു.