കിഴക്കമ്പലം: അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 നിയോജക മണ്ഡലത്തിലെ 50 വിദ്യാർത്ഥികൾക്ക് ടി.വി വിതരണം ചെയ്തു. ബെന്നി ബഹനാൻ എം.പി വിതരണോദ്ഘാടനം നടത്തി. വി.പി.സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എക്‌സ് സേവ്യർ, സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി, ബ്ലോക്ക് പ്രസിഡന്റുമാരായ സി.ജെ ജേക്കബ്, നിബു കുര്യാക്കോസ്, ഡി.സി.സി സെക്രട്ടറിമാരായ സി.പി ജോയ്, എം.ടി ജോയ്, ബിനീഷ് പുല്യാട്ടിൽ, ജില്ലാ പഞ്ചായത്തംഗം സി.കെ അയ്യപ്പൻകുട്ടി, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, പഞ്ചായത്ത് അംഗം എ.പി.കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്തു.