നെടുമ്പാശേരി: വൈദ്യുതി ബിൽ തുക അമിതമായി വർധിപ്പിച്ചതിനെതിരെ കോൺഗ്രസ് എയർപോർട്ട് 11 ാം വാർഡ് കമ്മിറ്റി ആവണംകോട്ട് വിളംബര ജാഥയും വീടുകളിൽ രാത്രി മൂന്ന് വൈദ്യുതി വിളക്കുകൾ അണച്ചും പ്രതിഷേധിച്ചു. വിളംബരജാഥയ്ക്ക് പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ, കെ.പി. ഡേവി, എം.എ. പ്രദീപ്, റിജോ പുതുവ, പി.കെ. ഗോപി, ബിജു പയ്യപ്പള്ളി, വി.യു. സുധീർ, ഷൈജു കല്ലറ, ഗീത ഉണ്ണി, എം.കെ. ബൈജു, കെ.ടി. ഡൈജു, കെ.കെ. ദേവസിക്കുട്ടി, വി.എ. രാജൻ, നിഷാ ലിൻസ്, രേഖ ബൈജു, സീന ശശി, ജിറ്റോ കരുമത്തി തുടങ്ങിയവർ നേതൃത്വം നൽകി.