കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിന്റെയും പള്ളിക്കര മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംഗിന്റെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പരിധിയിലുള്ള ആലുവ, തൃപ്പൂണിത്തുറ റോഡിന്റെ ഇരുവശങ്ങളും ശുചീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ എൻ.വി രാജപ്പൻ, ടി.വി ശശി, ജിജോ വി.തോമസ്, പി.പി അബൂബക്കർ, സെലിൻ ഏബ്രഹാം, സെക്രട്ടറി പി.എൻ പ്രസാദ്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.ജി ബാബു, ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ടോജി തോമസ്, ടി.ജെ.ജോസ് തുടങ്ങിയവർ സംബന്ധിച്ചു.