ആലുവ: ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത ആലുവ പരിസരത്തെ നിർദ്ധനരായ ഏഴ് വിദ്യാർത്ഥികൾക്ക് യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.ഒ. ജോൺ സംഘടിപ്പിച്ച ഉപകരണങ്ങളുടെ വിതരണം നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജെബി മേത്തർ ഇഷാം, എം.ടി. ജേക്കബ്, ലത്തീഫ് പൂഴിത്തറ, ജോസി പി. ആൻഡ്രൂസ്, ബാബു കൊല്ലംപറമ്പിൽ, പി.പി. ജെയിംസ്, ഹസിം ഖാലിദ്, ജി. മാധവൻകുട്ടി, മുഹമ്മദ് ഷെഫീഖ്, പി.എച്ച്. അസ്‌ലം, ടി.എം. മൂസാക്കുട്ടി, എം.എം. ഹാരിസ്, ജെയ്‌സൻ പീറ്റർ, ബാബുകുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.