കൊച്ചി: കിസാൻ സമ്മാൻനിധി അട്ടിമറിക്കുന്ന സർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ ചെല്ലാനം കൃഷി ഓഫീസിനു മുൻപിൽ നിൽപ്പു സമരം നടന്നു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു.
കർഷക മോർച്ച ജില്ലാ സെക്രട്ടറി കെ.പി.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കൊച്ചി മണ്ഡലം പ്രസിഡന്റ് എൻ.എസ്. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. പി. രാമചന്ദ്രഷേണായി, ആർ.ജി. രാമരാജ്, വിമല രാധാകൃഷ്ണൻ, പ്രഭാ പുഷ്കരൻ, രാജേഷ് ചെല്ലാനം, കെ.ജി. പ്രദീപ്, ശ്രീകാന്ത്, മോഹൻലാൽ, സനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.