bjp
ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പാറക്കടവ് കൃഷി ഭവനിൽ മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കിസാൻ സമ്മാൻനിധി പദ്ധതി കേരള സർക്കാർ അട്ടിമറിക്കുന്നതിനെതിരെ ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പാറക്കടവ് കൃഷിഭവനിൽ മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി അനീഷ് രാമചന്ദ്രൻ, ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി എം.വി. ലക്ഷ്മണൻ, ശ്രീജിത്ത് കാരാപ്പിള്ളി, കെ.എ. ദിനേശൻ, കെ.സി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.