അങ്കമാലി: കൂലിവർദ്ധനയുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ ഇന്ന് അങ്കമാലിയിൽ പലചരക്ക്, പച്ചക്കറി, സൂപ്പർ മാർക്കറ്റുകൾ എന്നിവ അടച്ചിടുമെന്ന് അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അറിയിച്ചു. 19.5 ശതമാനം കൂലിവർദ്ധനവാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നതെന്ന് വ്യാപാരികൾ പറയുന്നു.