ആലുവ: ഒ.ബി.സി കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി ചൈനീസ് പ്രസിഡന്റെയും യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റ ചങ്കിലെ ചൈന എന്ന പുസ്തകത്തിന്റെ മാതൃകയും അഗ്നിക്കിരയാക്കി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ കെ.എച്ച്. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ഒ.ബി.സി കോൺഗ്രസ് ജില്ല ചെയർമാൻ വില്യം ആലത്തറ, ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ ജോർജ്, കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാംലാൽ, പി.എ. മുജീബ്, നസീർ ചൂർണിക്കര, പി.കെ. രമേശൻ, ആർ. രഹൻ രാജ്, സി.പി. നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.