കൊച്ചി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി ഗാന്ധിസ്‌ക്വയർ മിനി പാർക്കിൽ ആരംഭിക്കുന്ന അയൽക്കൂട്ട പഠനകേന്ദ്രത്തിന് റോട്ടറി ക്ലബ്ബ് തൃപ്പൂണിത്തുറ ചാരിറ്റബിൾ സൊസൈറ്റി ടിവി നൽകി. റോട്ടറി ക്ലബ് തൃപ്പൂണിത്തുറ പ്രസിഡന്റ് ഗീത സുരേഷും സെക്രട്ടറി പി.ഐ. രാധാകൃഷ്ണനും ചേർന്ന് കൗൺസിലർ വി.പി.ചന്ദ്രന് ടിവി കൈമാറി. ചടങ്ങിൽ ആറ് വിദ്യാർത്ഥികൾക്ക് ടിവി സമ്മാനിച്ചു. വി.പി. ചന്ദ്രൻ, കെ.പി. ബിനു, രാധികബാബു ,ബീന നന്ദനൻ തുടങ്ങിയവർ സംസാരിച്ചു.