കൂത്താട്ടുകുളം : ഓൺലൈൻ സംവിധാനം ഇല്ലാത്ത കുട്ടികൾക്കായി സി.പി.എം കൂത്താട്ടുകുളം ലോക്കൽ കമ്മിറ്റി മൊബൈൽ ചലഞ്ച് സംഘടിപ്പിച്ചു. ഇടയാർ ഗവ.എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള ഫോൺ രക്ഷിതാക്കൾക്ക് കൈമാറി ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ് അദ്ധ്യക്ഷനായി. നഗരസഭാ അംഗങ്ങളായ ഫെബീഷ് ജോർജ്, സണ്ണി കുര്യാക്കോസ്, റോബിൻ ജോൺ വൻനിലം എന്നിവർ പങ്കെടുത്തു.