കൂത്താട്ടുകുളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.ബി.ഐ കൂത്താട്ടുകുളം ശാഖയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സമിതി സംസ്ഥാന കമ്മിറ്റി അംഗം വി.ആർ. ശാലിനി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.പി. രാജേഷ് അദ്ധ്യക്ഷനായി. സെക്രട്ടറി അനിൽ കരുണാകരൻ, നഗരസഭാംഗം ബിന്ദു മനോജ്‌, പ്രവീൺ ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.