കോലഞ്ചേരി: മഴക്കാല പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൻകുരിശ് പഞ്ചായത്തിലെ എല്ലാ വീടുകളിലും അണുനശീകരണത്തിനും കൊതുക് നിവാരണത്തിനും ഉപകരിക്കുന്ന ആയുർവേദ ഔഷധക്കൂട്ടായ അപരാജിതധൂമചൂർണം വിതരണംചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് പി.കെ. വേലായുധൻ നിർവഹിച്ചു. പുത്തൻകുരിശ് ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.