കൂത്താട്ടുകുളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധസമരം നടത്തി. കൂത്താട്ടുകുളത്ത് സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എൻ.സദാമണി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് എ.എസ്.രാജൻ അധ്യക്ഷത വഹിച്ചു. എ.കെ.ദേവദാസ്, ബീന സജീവൻ, ബിജു ജോസഫ് ശ്യാം ഭാസ്കർ എന്നിവർ സംസാരിച്ചു.
തിരുമാറാടി പോസ്റ്റാഫീസിന് മുമ്പിൽ നടന്ന സമരം എ.ഐ.ടി.യു.സി നിയോജക മണ്ഡലം സെക്രട്ടറി എം.എം.ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്വ.സിനു .എം.ജോർജ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ. പ്രസാദ്, കെ.പി.സുരേഷ് എന്നിവർ പ്രസംഗിച്ചു.