കൊച്ചി: കൊവിഡ് വ്യാപനം മൂലം ഇനിയും തുറക്കാൻ അനുവാദം ലഭിക്കാത്ത വിവിധ തൊഴിലധിഷ്ഠിത ടെയ്‌നിംഗ് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അടിയന്തരമായി അനുമതി നൽകണമെന്ന് ആൾ കേരള ട്രെയ്‌നിംഗ് ഇൻസ്റ്റിറ്റിയൂട്ട് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.പതിനായിരത്തിലേറെ സ്ഥാപനങ്ങളും അവയുടെ ഉടമകളും തൊഴിലാളികളും അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളും അനുഭവിക്കുന്ന ഗുരുതര പ്രശ്‌നങ്ങളിൽ അടിയന്തരമായി സർക്കാർ ഇടപെടണം. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. നാലു മാസത്തോളം പൂട്ടിയിട്ടതിനാൽ ഒരു സ്ഥാപനത്തിനും വാടക നൽകാനാവില്ല. ഉടമകളുമായി ചർച്ചചെയ്ത് ഇതിന് സർക്കാർ പരിഹാരം കാണണം. പല വിദ്യാർത്ഥികളുടെയും കോഴ്‌സുകൾ പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്. മറ്റു ഓഫീസുകൾ പ്രവർത്തിക്കുന്നതു പോലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താനാവുന്നുവാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എ.കെ. സഹദ്, സെക്രട്ടറി ജോണി ജോസഫ്, ജിജി ജോസഫ്, സനൽ തുടങ്ങിയവർ പങ്കെടുത്തു.