കൊച്ചി: ആറു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 104 ആയി. നാലു പേർ രോഗ മുക്തി നേടി. വീടുകളിൽ ഇന്നലെ 775 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 748 പേരെ ഒഴിവാക്കി. 12,153 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ. ഇന്നലെ 17 പേരെ കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രോഗം ബാധിച്ചവർ
1
ജൂൺ 7 ന് ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ 25 വയസ്സുള്ള പെരുമ്പാവൂർ സ്വദേശി
2
ജൂൺ 7 ന് കസാഖിസ്ഥാൻ -കൊച്ചി വിമാനത്തിലെത്തിയ 37 വയസ്സുള്ള ബിഹാർ സ്വദേശി
3 -4
37 വയസ്സുള്ള രണ്ട് തമിഴ്‌നാട് സ്വദേശികൾ
5
ജൂൺ 16ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള ആലങ്ങാട് സ്വദേശി
6
വെങ്ങോല സ്വദേശിയായ 32 വയസ്സുള്ള സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ
രോഗമുക്തർ
1
മേയ് 14 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള കൊല്ലം സ്വദേശി
2
മേയ് 27 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനി
3
ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മൂവാറ്റുപുഴ സ്വദേശി
4
മേയ് 29 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള ആലപ്പുഴ സ്വദേശി
ഐസൊലേഷൻ
ആകെ: 12,153
വീടുകളിൽ: 10,174
കൊവിഡ് കെയർ സെന്റർ: 442
ഹോട്ടലുകൾ: 1416
ആശുപത്രി: 151
മെഡിക്കൽ കോളേജ്: 51
അങ്കമാലി അഡ്‌ലക്‌സ്: 64
മൂവാറ്റുപുഴ ജനറൽ ആശുപത്രി: 03
പറവൂർ താലൂക്ക് ആശുപത്രി: 03
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി: 26
റിസൽട്ട്
ആകെ: 115
പോസിറ്റീവ് :06
ലഭിക്കാനുള്ളത്: 289
ഇന്നലെ അയച്ചത്: 141
ഡിസ്ചാർജ്
ആകെ: 07
മെഡിക്കൽ കോളേജ്: 01
അവമാലി അഡ്ലക്‌സ്: 1
സ്വകാര്യ ആശുപത്രി: 05
കൊവിഡ്
ആകെ: 104
മെഡിക്കൽ കോളേജ്: 77
അങ്കമാലി അഡ്‌ലക്‌സ്: 22
ഐ.എൻ.എസ് സഞ്ജീവനി: 04
സ്വകാര്യ ആശുപത്രി :01