കിഴക്കമ്പലം: വ്യാപാരി വ്യവസായി സമിതി കരിമുകൾ യൂണി​റ്റിന്റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് ടിവി നൽകി. ഏരിയ പ്രസിഡന്റ് എം.എം. തങ്കച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണി​റ്റ് പ്രസിഡന്റ് സി.എം ജോയി അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി പി.പി. അജിത്ത്, എസ്.ആർ രാഗേഷ്, തൃപ്തികുമാർ എന്നിവർ പ്രസംഗിച്ചു.