കിഴക്കമ്പലം: പട്ടികജാതിമോർച്ച കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 79ാ മത് ചരമവാർഷികം സ്മൃതിദിനമായി ആചരിച്ചു. വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരമർപ്പിച്ച് ദീപംതെളിച്ചു. എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സി.എം. മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. ശിവൻ അദ്ധ്യക്ഷനായി. സി.എം നാസർ, മുരളി കോയിക്കര, പി.സി കൃഷ്ണൻ, പി.എ ശശി, അംബുജൻ ഇടിയത്തേരി എന്നിവർ പ്രസംഗിച്ചു.