മൂവാറ്റുപുഴ: നഗരത്തിൽ ആക്രി സാധനങ്ങൾ പെറുക്കി നടന്നിരുന്ന മദ്ധ്യവയസ്കനെ ലതാ തിയേറ്ററിനു സമീപമുള്ള പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പത് വയസോളം തോന്നിക്കും. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മൂവാറ്റുപുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.