പള്ളുരുത്തി: എസ്.ബി.ഐയിൽ നിന്ന് വിരമിച്ചവരെ പിൻവാതിൽ നിയമനം നടത്തുന്നതിൽ പ്രതിഷേധിച്ച് ധർണ നടത്തി. പട്ടികജാതി ക്ഷേമസമിതിയുടെ അഭിമുഖ്യത്തിൽ തോപ്പുംപടി ബാങ്കിനു മുന്നിൽ നടന്ന ധർണ കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ധർണയിൽ എം.കെ. അഭി, കെ.പി. പ്രതാപൻ, പി.ടി. സന്തോഷ്, പി.സി. മണിയപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.