പള്ളുരുത്തി: വെളി സ്റ്റോപ്പിനു സമീപത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻമരം നിലംപതിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. സമീപത്തെ മൈതാനത്തേക്ക് വീണതിനാൽ ആളപായമില്ല. ഈ സമയം സ്റ്റോപ്പിൽ യാത്രക്കാരും ഉണ്ടായിരുന്നില്ല. റോഡിന്റെ ഒരുഭാഗം തകർന്നു. കുറച്ച് നേരത്തേക്ക് ഗതാഗതം സ്തംഭിച്ചു. മട്ടാഞ്ചേരി ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി. പള്ളുരുത്തി പൊലീസും സ്ഥലത്ത് എത്തി. ഈ ഭാഗത്ത് ഉണങ്ങി നിൽക്കുന്ന കൂറ്റൻ മരങ്ങൾ മനുഷ്യജീവന് ഭീഷണിയാണ്.