കൊച്ചി: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുട‌െ നേതൃത്വത്തിൽ നാനോ കാർ കെട്ടി വലിയ്‌ക്കൽ സമരം നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ബാബുജോസഫ് ഉദ്ഘാടനം ചെയ്തു. എം.ജി.റോഡിൽ നിന്ന് ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെ പ്രവർത്തകർ കാർ കെട്ടി വലിച്ചു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോസി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി ജോഷി, ടോമി ജോസഫ്, വർഗീസ് പാങ്കോടൻ, ബേബിച്ചൻ, രാജേഷ് ഐപ്പ്, രതീഷ് താഴിമറ്റത്തിൽ, ബോബി കുറുപ്പത്ത്, ജിബിൻ ജോൺ, ജയൻ ചോറ്റാനിക്കര, ലാലീ ടൈറ്റസ്, വിൻസി ബൈജു, അഡ്വ. മാർഗറേറ്റ് തുടങ്ങിയവർ പങ്കെടുത്തു.