തോപ്പുംപടി: ഇന്ത്യൻ ചൈന അതിർത്തിയിൽ പ്രകോപനം കൂടാതെ കടന്നാക്രമിച്ച് ഇന്ത്യൻ ഭടൻമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ ചൈനീസ് പ്രസിഡന്റിന്റെ കോലം കത്തിച്ചു.ഒ.ബി.സി മോർച്ച, കർഷകമോർച്ച സംയുക്തമായി നടത്തിയ പരിപാടി കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ആർ.ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.ഗോവിന്ദ രാജ പൈ, രാമചന്ദ്ര ഷേണായ്, മഹേഷ്പ്രഭു, ദിലീപ് പ്രഭു തുടങ്ങിയവർ സംബന്ധിച്ചു. ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തു.