i
ചിറക്കപ്പടി കുടുംബം സംഭാവന ചെയ്ത 4 ലക്ഷം രൂപ എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എം.ഡി അഭിലാഷ് കുടുംബത്തിന്റെ പ്രതിനിധികളായ സി..ടി മണി,സലിം സി.ബി എന്നിവരിൽ നിന്നു ഏറ്റു വാങ്ങുന്നു

തൃക്കാക്കര: എസ്.എൻ.ഡി.പി സൗത്ത് ശാഖാ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിന് ചിറക്കപ്പടി കുടുബം 4 ലക്ഷം രൂപ സംഭാവന ചെയ്തു എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എം.ഡി അഭിലാഷ് കുടുംബത്തിന്റെ പ്രതിനിധികളായ സി.ടി മണി. സലിം സി.ബി എന്നിവരിൽ നിന്നു തുക ഏറ്റു വാങ്ങി.ചടങ്ങിൽ തൃക്കാക്കര സൗത്ത് ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാട്,സെക്രട്ടറി വിനീസ് ചിറക്കപ്പടി, വൈസ് പ്രസിഡന്റ് കെ.എൻ രാജൻ, മിനി അനിൽകുമാർ, പ്രസന്ന രാജേഷ്, ഗീത ശിവദാസ് എന്നിവർ പങ്കെടുത്തു.