പള്ളുരുത്തി: ഡിഫറന്റലി ഏബിൾഡ് പേഴ്‌സൺ വെൽഫെയർ അസോസിയേഷൻ ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം രക്ഷാധികാരി കെ.എൻ ഉണ്ണിക്കൃഷ്ണൻ ഭിന്നശേഷിക്കാനായ ഉണ്ണിക്ക് നൽകി നിർവഹിച്ചു. സിനിമാ താരം സാജൻ പള്ളുരുത്തി, പി.ഷൈജുദാസ്, കെ.എം.ശിവരാജൻ, മജ്ഞുമോൻ തുടങ്ങിയവർ സംബന്ധിച്ചു.