ആലുവ: എടത്തല അൽഅമീൻ കോളേജ് മലയാള വിഭാഗത്തിന്റെയും ഫോക്‌ലോർ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 27 മുതൽ ജൂലായ് ആറ് വരെ വെബിനാർ പരമ്പര സംഘടിപ്പിക്കും.സിനിമ,സാഹിത്യം,സൈബർ ഇടം, ഇതിഹാസങ്ങൾ എന്നിവയിൽ ഫോക്‌ലോർ എങ്ങനെ ഇടപെടുന്നുവെന്ന് അന്വേഷിക്കുകയാണ് ലക്ഷ്യം.ഇ.പി. രാജഗോപാലൻ (ഫോക്‌ലോർ ഒരു സമീപനം എന്ന നിലയിൽ), ഡോ. സോമൻ കടലൂർ (സാഹിത്യവും ഫോക്‌ലോറും), ഡോ.മല്ലിക എ.നായർ (മലയാളസിനിമയിലെ ഫോക് അംശങ്ങൾ), ഡോ. അസീസ് തരുവണ (ഇന്ത്യൻ ഇതിഹാസങ്ങളുടെ നാടോടി പാരമ്പര്യം), ഡോ. പി.ആന്റണി (സൈബർ ഇടത്തിലെ ഫോക്) തുടങ്ങിയവരാണ് പ്രഭാഷകർ. ഏതു മേഖലയിലുള്ളവർക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക്: 9544973993