pavithran
മുപ്പത്തടം ഹോട്ടൽ ദ്വാരകയിൽ നടന്ന വയനാദിനാചരണത്തിൽ പത്രം വായിക്കും പവിത്രൻ എൻെറ സത്യാന്വേഷണ പരീക്ഷണ കഥ വായിക്കുന്നു

ആലുവ: മുപ്പത്തടം എന്റെ ഗ്രാമം ഗാന്ധിജി മിഷന്റെ ഇത്തവണത്തെ വായനാദിനാചരണം ഹോട്ടൽ ദ്വരകയിൽ നടന്നു. പി.എൻ. പണിക്കരുടെ ഛായാചിത്രത്തിനു മുമ്പിൽ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് മഹാത്മാവിൻെറ പാദമുദ്രകൾ പുസ്തകത്തോടൊപ്പം വൃക്ഷത്തൈയും വിതരണം ചെയ്തു. പത്രം വായിക്കും പവിത്രൻ ഗാന്ധിദർശനങ്ങളും ലോക ക്ലാസിക്കുകളും വായിച്ചു. ശ്രീമൻ നാരായണൻ, യോഗാചാര്യൻ എസ്. ആന്റണി, ഹരിശ്രീ ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.