bank
അങ്കമാലി അർബൻ ബാങ്കിന്റെ ഹെഡ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി.നിർവഹിക്കുന്നു

അങ്കമാലി: അങ്കമാലി അർബൻ ബാങ്കിന്റെ ഹെഡ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി.നിർവഹിച്ചു. ഈവനിംഗ് ബ്രാഞ്ച് ഉദ്ഘാടനം റോജി.എം.ജോൺ എം.എൽ.എയും, സ്‌ട്രോങ്ങ് റൂം ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എയും,ലോക്കർ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്‌സൺ എം.എ. ഗ്രേസിയും,കോൺഫറൻസ് ഹാൾ ഉദ്ഘാടനം മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിലും,ലോക്കറിന്റെ താക്കോൽ ദാനം മുൻദേശീയ സഹകരണ ഫെഡറേഷൻ ഡയറക്ടർ കെ.പി.ബേബിയും, ആദ്യ നിക്ഷപം സ്വീകരിക്കൽ അസിസ്റ്റന്റ് രജിസ്ട്രാർ ഗീത സി.എക്‌സും നിർവഹിച്ചു. സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ശ്രീ. പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ചു.ഭരണസമിതി അംഗങ്ങളായ പി.വി. പൗലോസ്, കെ.എ. പൗലോസ്, ടി.പി.ജോർജ്, ടോമി പാറേക്കാട്ടിൽ, കെ.ജെ. പോൾ മാസ്റ്റർ, ജോർജ് കൂട്ടുങ്ങൽ, വി.ഡി. ടോമി, കെ.ജി. രാജപ്പൻ നായർ, എം. ആർ. സുദർശനൻ, ലക്‌സി ജോയി, എൽസി വർഗീസ്, മേരി ആന്റണി, എന്നിവർ പ്രസംഗിച്ചു.