ആലുവ: നഗരസഭാ പരിധിയിലുളള എല്ലാ കച്ചവടസ്ഥാപനങ്ങളും കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങൾക്ക് മുമ്പിൽ കൈ കഴുകുന്നതിനുളള സൗകര്യം ഒരുക്കുക, സാനിറ്റൈസർ സൗകര്യം ഒരുക്കുക, ജീവനക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കുക, മാസ്‌ക് ധരിക്കാത്ത ഉപഭോക്താക്കളെ പ്രവേശിപ്പിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കുക, എ.സിയുടെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ മാർഗ നിർദ്ദേശങ്ങൾ നിർബന്ധമായി പാലിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വീഴ്ചവരുത്തുന്നപക്ഷം കച്ചവട സ്ഥാപനങ്ങൾക്ക് എതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.