നെടുമ്പാശേരി: വൈദ്യുതിചാർജ് വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമ്പാശേരി മേഖലാകമ്മിറ്റി വിവിധ വൈദ്യുതി ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധധർണ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി കെ.ബി. സജി അറിയിച്ചു. ബോർഡ് നിലവിൽ പ്രഖ്യാപിച്ച ഇളവുകളിൽ വ്യാപാരവ്യവസായ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധം. മേഖലാതല ഉദ്ഘാടനം നാളെ രാവിലെ 10.30 ന് അത്താണി കെ.എസ്.ഇ.ബി ഓഫീസിനുമുന്നിൽ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് നിർവഹിക്കും. മേഖലാ പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷത വഹിക്കും.