നെടുമ്പാശേരി: യുവമോർച്ച ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപാധിയായി ടെലിവിഷനും കേബിൾ കണക്ഷനും സൗജന്യമായി നൽകി. ചെങ്ങമനാട് യുവമോർച്ച പ്രസിഡന്റ് വിഷ്ണു വിജയൻ, മണ്ഡലം കമ്മിറ്റിഅംഗം കണ്ണൻ തുരുത്ത്, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി സേതുരാജ് ദേശം, ശ്രീകുമാർ, ആർ. വിഷ്ണു എന്നിവർ പങ്കെടുത്തു.