അങ്കമാലി: കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനാദിനത്തിന്റെയും, രാഹുൽ ഗാന്ധിയുടെ അൻപതാം പിറന്നാൾ ദിനത്തിന്റെയും സ്മരണക്കായി അങ്കമാലിയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്കായി പുസ്തക കൂട് സമർപ്പിച്ചു. അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർക്ക് വിശ്രമവേളകളിൽ വായനാ ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 500-ൽ അധികം പുസ്തകങ്ങളാണ് ഈ പുസ്തക കുടിലുള്ളത്. കൂടാതെ ദിനപത്രങ്ങളും ഉണ്ടായിരിക്കും.കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം ചെയർമാൻ ജോബിൻ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോജി എം.ജോൺ.എം. എൽ. എ ഉദ്ഘാടനം ചെയ്തു.