കൊച്ചി: ഇടപാടുകൾക്കായി ഫെഡറൽ ബാങ്കി 'ഫെഡ്‌സ്വാഗത്' എന്ന പേരിൽ ഓൺലൈൻ പ്രീ ബുക്കിംഗ് സേവനം. വെബ്‌സൈറ്റിൽ മുൻ കൂട്ടി ബുക്ക് ചെയ്ത് ശാഖയിലെത്തിയാൽ മതി.
കൊവിഡ് പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കാനും കാത്തിരിപ്പു സമയം ലാഭിക്കാനും ഇതുവഴിയാകും. 50 ശാഖകളിൽ ആരംഭിച്ചു കഴിഞ്ഞു. ജൂൺ അവസാനത്തോടെ എല്ലാ ശാഖകളിലും ലഭ്യമാകും.
https://www.federalbank.co.in/
പുതിയ ഡെപ്പോസിറ്റ്/വായ്പ അക്കൗണ്ട് ഓപ്പണിംഗ്, ക്ലോസിംഗ്, ഫണ്ട് ട്രാൻസ്ഫർ, സ്റ്റേറ്റ്‌മെന്റുകൾ, സർട്ടിഫിക്കറ്റുകൾ, ചെക്ക് ബുക്ക് തുടങ്ങി ഒട്ടുമിക്ക ബാങ്കിംഗ് സേവനങ്ങളും ഫെഡറൽ ബാങ്കിന്റെ മൊബൈൽ/ ഇന്റർനെറ്റ് ബാങ്കിംഗിൽ ലഭ്യമാണ്.