jancy-george
തൃക്കേപ്പടി-പഞ്ചായത്ത് ഓഫീസ് റോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജാൻസി ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ തൃക്കേപ്പടി-പഞ്ചായത്ത് ഓഫീസ് റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ട് 50 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2 കിലോ മീറ്റർ ദൂരമാണ് നവീകരിച്ചത്. പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, ആയൂർവേദ ആശുപത്രി, കാർഷിക വിപണന കേന്ദ്രം, ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ, തൃക്ക ക്ഷേത്രം ഇവിടേയ്‌ക്കെല്ലാം ഈ റോഡിലൂടെയാണ് എത്തിച്ചേരുന്നത്. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ആദ്യത്തെ ഗ്രാമീണ ബി.എം.ബി.സി റോഡാണിത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജാൻസി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി അജിത്കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി വർഗ്ഗീസ്, ജോബി മാത്യു മെമ്പർമാരായ മിനി ഷാജി, ഷൈമി വർഗ്ഗീസ്, പി.കെ രാജു, എൽസി പൌലോസ്, പി.പി അവറാച്ചൻ, എൻ.പി രാജീവ്, ജോഷി തോമസ് തുടങ്ങിയവർ സംസാരിച്ചു.