കോലഞ്ചേരി: കുന്നത്താനാട്ടിൽ വി.പി സജീന്ദ്രൻ എം.എൽ.എ നടപ്പിലാക്കുന്ന വിദ്യാദീപ്തി ഓൺലൈൻ പഠന പദ്ധതിയുടെ ഭാഗമായി വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് ടാബുകൾ നൽകി. അമേരിക്കയിലുള്ള പുറ്റുമാനൂർ സ്വദേശിയായ കെ.എസ് സുരേഷാണ് ടാബുകൾ നൽകിത്. പുത്തൻകുരിശ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ പോൾ, ഹെഡ്മിസ്ട്രസ് ലിസി ജോൺ, കെ.വൈ ജോഷി, ഷീബ എം.തങ്കച്ചൻ, പി.എ ദാസ് , ഗീവർഗീസ് ബാബു, വത്സലൻ പിള്ള, ലേഖ ലാസർ, മരിയ തുടങ്ങിയവർ പങ്കെടുത്തു.